കോട്ടയം റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍
ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കൊല്ലം സ്വദേശിയായ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിന്‍. കൊല്ലം മാക്കത്തല സന്തോഷ് ഭവനില്‍ സന്തോഷ്‌കുമാറിനെ (43)യാണ് റെയില്‍വേ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ 80000 രൂപ വിലയുള്ള സാംസങ് ഫോണ്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിന് ആര്‍.പി.എഫ് എസ്.ഐ നാഗബാബു, രാഹുല്‍മോന്‍ കെ.എസ്, സനല്‍, വിനു, ഗോകുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശബരിമല സീസണിന്‍ തിരക്കേറുന്ന സാഹചര്യത്തില്‍ റയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

0 Comments