Breaking...

9/recent/ticker-posts

Header Ads Widget

മുളക്കുളം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു



മുളക്കുളം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിടം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചിലവഴിച്ച് പൂഴിക്കോല്‍ സെന്റ് ലൂക്ക്സ് പള്ളി സൗജന്യമായി നല്‍കിയ 3 സെന്റ് സ്ഥലത്താണ് ആയൂര്‍വേദ ഡ്സ്പെന്‍സറിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ആയുര്‍വേദ ദിനാചരണവും എംഎല്‍എ ഉദ്ഘാടനം ചെയ്തു.


.


 മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പൂഴിക്കോല്‍ സെന്റ് ലൂക്ക്സ് പള്ളി വികാരി ഫാ. ഷാജി മുകളേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ജോ അമ്പിളികുമാരി ടി ആയൂര്‍വേദ ദിന സന്ദേശം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ സുമം ബാബു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോര്‍ജ്ജ് അമ്പഴത്തിനാല്‍, വാര്‍ഡ് മെമ്പര്‍ ജെസ്സി കുര്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments