മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ സമര പന്തലില്‍ എത്തി. ഒരു ജനതയുടെ അതിജീവനത്തിനായുള്ള സമരത്തില്‍ അവരോടൊപ്പം കേരളാ കോണ്‍ഗ്രസും ഉണ്ടാവുമെന്ന് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരണം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം.
സമാനമായ വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കാട്ടിയ മാതൃക മുനമ്പം വിഷയത്തില്‍ കേരളാ സര്‍ക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടപ്പുറം രൂപത ബിഷപ്പ് മാര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍, പാര്‍ട്ടി സംസ്ഥാന നേതാക്കളായ അഡ്വ പി സി തോമസ്, അഡ്വ ജോയ് എബ്രഹാം, റ്റി യൂ കുരുവിള, അഡ്വ കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വ തോമസ് ഉണ്ണിയാടന്‍, എം പി പോളി, ഷിബു തെക്കുംപുറം, സേവി കുരിശു വീട്ടില്‍, അഡ്വ ജയ്‌സണ്‍ ജോസഫ് ഒഴുകയില്‍, കെ വി കണ്ണന്‍ ജിസണ്‍ ജോര്‍ജ് തുടങ്ങിയ നേതാക്കളും സമര പന്തലില്‍ എത്തി.
0 Comments