നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി അപകടം. മുട്ടുചിറ ഞായിപ്പള്ളി പാലത്തിനു സമീപത്തെ വളവിലാണ് അപകടമുണ്ടായത്. പത്തനംതിട്ട സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടയിലേക്ക് ഇടിച്ചിറങ്ങിയ കാര്‍ ഓടയുടെ മുകളിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പില്‍ ഇടിച്ചു. നില്‍ക്കുകയായിരുന്നു. ഇവിടെയുള്ള കടയുടെ മുന്‍വശത്തെ ഷീറ്റ് കാര്‍ ഇടിച്ചു തകര്‍ന്നു. ഓടയില്‍ കുരുങ്ങിയ കാറിനുള്ളില്‍ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
0 Comments