കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സംഭരണ ഏജന്‍സിയായ എന്‍സി സിഎഫ് വിലവര്‍ധയ്‌ക്കെതിരെ വിപണി ഇടപെടലുകളുടെ ഭാഗമായി സബ്‌സിഡി നിരക്കില്‍ സബോള വില്‍പന നടത്തി. പൊതുവിപണിയില്‍ 80 രൂപ വിലയുള്ള സബോള 35 രൂപയ്ക്കാണ് വില്പന നടത്തിയത്. കിടങ്ങൂര്‍ സൗത്ത് മാന്താടിക്കവലയില്‍ അഞ്ഞൂറോളം പേര്‍ക്ക് 2 കിലോ വീതം സബോളയാണ് നല്‍കിയത്.
ടോക്കണ്‍ എടുത്ത മുഴുവന്‍ ആളുകള്‍ക്കും രണ്ട് കിലോ സബോള വീതം നല്‍കിയതായി കിടങ്ങൂര്‍ സൗത്ത് വാര്‍ഡ് മെമ്പര്‍ സനില്‍കുമാര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ വില്പന നടന്നുവരുന്നുണ്ട്. വരുംദിവസങ്ങളില്‍ വീണ്ടും ഭാരത് റൈസും സബോളയും എത്തിക്കാന്‍ ശ്രമിക്കുമെന്ന് കോര്‍ഡിനേറ്ററായ ശ്രീകാന്ത് മംഗലത്ത് അറിയിച്ചു. മഹേഷ് മാവേലിമഠം, രാജേഷ് മോനിപ്പള്ളില്‍, കെ. കെ റജിമോന്‍, സതീഷ്‌കുമാര്‍, ബാബു മേപ്പള്ളില്‍, സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments