Breaking...

9/recent/ticker-posts

Header Ads Widget

സബ്ജൂണിയര്‍ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റയും  സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍  സബ്ജൂണിയര്‍ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് നെറ്റ് ബോള്‍ അസോസിയേഷന്റെയും കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍, പുരുഷ വിഭാഗത്തില്‍ തീക്കോയി സെന്റ് മേരീസ് സ്‌കൂളും വനിതാ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളും  ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍   സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിള്‍ പാലാ രണ്ടാം സ്ഥാനവും സെന്റ് ആന്‍സ് കുര്യനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

വനിതാ വിഭാഗത്തില്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ലവര്‍ എച്ച്എസ് എസ് കോട്ടയം രണ്ടാം സ്ഥാനവും  സെന്റ് മേരീസ് തീക്കോയി മൂന്നാം സ്ഥാനവും നേടി. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. സി പ്രിന്‍സ് മത്സരം ഉത്ഘാടനം ചെയ്തു. കോട്ടയം ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സണ്ണി വി സക്കറിയ, കോട്ടയം നെറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. സുനില്‍ തോമസ്, കേരളാ സ്റ്റേറ്റ് നെറ്റ് ബോള്‍ അസ്സോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ക്യാപ്റ്റന്‍ ഡോ . സതീശ് തോമസ് എന്നിവര്‍ യോഗത്തില്‍ ആശംസ അര്‍പ്പിച്ചു. ജോബി വര്‍ഗീസ്, റോജി റോസ് മാത്യു,  കേരളാ സ്റ്റേറ്റ് നെറ്റ് ബോള്‍ അസ്സോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ക്യാപ്റ്റന്‍ ഡോ. സതീശ് തോമസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.





Post a Comment

0 Comments