Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി.



പാലാ അല്‍ഫോന്‍സാ കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി. അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബിന്റെ യും പാലാ അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും സഹകരണത്തോടെയാണ് ബ്ലഡ് ഡോണേഷന്‍ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തിയത്. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ക്ലബ്ബ് പ്രസിഡന്റ് സെബാസ്‌റ്യന്‍ പി.ജെ. അധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോക്ടര്‍ ഷാജി ജോണ്‍, ലയണ്‍ ഡിസ്ട്രിക് 318 B ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 

പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം  നല്‍കി. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ സിസ്റ്റര്‍ ജെയ്മി എബ്രഹാം, ഡോക്ടര്‍ റോസ്‌മേരി ഫിലിപ്പ്, എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജര്‍ പ്രദീപ് ജി നാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ക്ലബ് സെക്രട്ടറി പ്രസന്നന്‍ കെ പണിക്കര്‍, ട്രഷറര്‍ മാണി നൈനാന്‍, റെജി സെബാസ്റ്റ്യന്‍, ഡോക്ടര്‍ മീരാ , മനു കെ.എം , എന്‍എസ്എസ് വോളിന്റിയര്‍മാരായ അമൃതശ്രീ എസ്, അലീന സാലിച്ചന്‍, സാന്ത്വന സി ജോണ്‍,  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ മെഗാ രക്തദാന ക്യാമ്പില്‍ 60 പെണ്‍കുട്ടികള്‍ രക്തം ദാനം ചെയ്തു. പാലാ മാര്‍സ്ലീവാ മെഡിസിറ്റിയാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.





Post a Comment

0 Comments