പാലാ അരുണാപുരത്ത് റോഡരികിലെ മരങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. വേര് ഉറപ്പില്ലാത്ത മരങ്ങളാണ് മറിഞ്ഞു വീഴാനുള്ള സാധ്യതയുള്ളത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു മരം മറിഞ്ഞു വീണിരുന്നു. ഈ സമയത്ത് ഇവിടെ യാത്രക്കാര്‍ ഇല്ലാത്തതും വാഹനങ്ങള്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവായി.
മരം വീണ സ്ഥലത്ത് വാഹനങ്ങള്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യാറുണ്ട്. രാവിലെയും വൈകുന്നേരവും നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്താറുണ്ട്.അടിവേരുകള്‍ക്ക് ഉറപ്പില്ലാത്ത മരങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്. കനത്ത മഴ പെയ്യുമ്പോഴേക്കും ഇലഭാരം കൂടി മരങ്ങള്‍ മറഞ്ഞുവീഴുന്നതിനുള്ള സാധ്യതയും ഏറെയാണ്. വേരുറപ്പില്ലാത്ത ഇത്തരം മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി മാറ്റി അപകടങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments