Breaking...

9/recent/ticker-posts

Header Ads Widget

കേരളപ്പിറവി ദിനത്തില്‍ പാലാ മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.



കേരളപ്പിറവി ദിനത്തില്‍ പാലാ മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. നഗരസഭയും SH സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലായും ചേര്‍ന്നാണ് മാലിന്യരഹിത സമൂഹത്തിനായി സമര്‍പ്പിത സേവനം നടത്തുന്ന ഹരികര്‍മ സേനാംഗങ്ങളെ ആദരിച്ചത്. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനം നഗരസഭാധ്യക്ഷന്‍ ഷാജു വി തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി അധ്യക്ഷയായിരുന്നു.


.



 SH സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ സിസ്റ്റര്‍ റ്റെയ്‌സി ജേക്കബ് ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ ജിയോ ജയിംസ്, കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആന്‍സ് വാഴചാരിക്കല്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ സാവിയോ കാവുകാട്ട്, ലിസിക്കുട്ടി മാത്യു,ബിന്ദു മനു, ബൈജു കൊല്ലംപറമ്പില്‍ നഗരസഭാ CDS ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍, ഹരിതകര്‍മസേന സെകട്ടറി മഞ്ജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments