പാലാ സെന്റ് തോമസ് കോളേജില്‍ കുട്ടി ശാസ്ത്രജ്ഞരൊരുക്കിയ ശാസ്ത്രവിസ്മയങ്ങള്‍ കൗതുകമായി. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള അടിസ്ഥാനത്തില്‍ ഫിസിക്കാ പ്രോഗ്രാം നടത്തിയത്. നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന സോളാര്‍ ഹൈബ്രിഡ് കാര്‍ , ഇലക്ട്രിക് റിക്ഷാ , പ്രകൃതിദുരന്തം മുന്‍കൂട്ടി അറിയുവാന്‍ കഴിയുന്ന ഉപകരണങ്ങള്‍, കാന്തികശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ട്രെയിന്‍, വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രഷര്‍ പമ്പ്, റോബോട്ട്‌സ് മുതലായവയാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയത്.. മത്സര വിജയികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ബാങ്ക് ഓഫ് ബറോഡ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വി ശേഷഗിരി ഉദ്ഘാടനം ചെയ്തു. ഫിസിക്‌സ് വകുപ്പ് തലവന്‍ പ്രൊഫസര്‍ ജിന്‍സണ്‍ പി ജോസഫ്, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments