Breaking...

9/recent/ticker-posts

Header Ads Widget

മല്‍സ്യക്കൃഷിക്ക് തുടക്കം



പാലാ സെന്റ് തോമസ് എച്ച്.എസ്.എസില്‍ മല്‍സ്യക്കൃഷിക്ക് തുടക്കം കുറിച്ചു. പാലാ അഗ്രിമ സൊസൈറ്റിയുമായി ചേര്‍ന്ന് കുട്ടികളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍പ്പെടുത്തിയാണ്  സ്‌കൂളില്‍ പച്ചക്കറിക്കൃഷിക്കൊപ്പം മല്‍സ്യക്കൃഷിയും നടത്തുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ചെറിയ ഓലി കെട്ടിയൊരുക്കിയാണ് മല്‍സ്യക്കൃഷി ആരംഭിച്ചത്. പാലാ മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ . ബൈജു കൊല്ലമ്പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

ആദ്യഘട്ടത്തില്‍ 100 നട്ടര്‍ മല്‍സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പ്രിന്‍സിപ്പല്‍  റെജിമോന്‍ കെ.മാത്യു, റോവര്‍ ലീഡര്‍  നോബി ഡൊമിനിക്ക്, റെയ്ഞ്ചര്‍ ലീഡര്‍ അനിറ്റ അലക്‌സ് എന്നിവര്‍ മത്സ്യക്കൃഷിക്ക് നേതൃത്വം കൊടുക്കുന്നു. വിഷരഹിത പച്ചക്കറിയും ഭക്ഷ്യ വിഭവങ്ങളും സ്വന്തം പുരയിടത്തില്‍ ഉത്പാദിപ്പിക്കാനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നതിനൊപ്പം കൃഷിയിലുളള താല്പര്യവും കുട്ടികളില്‍ വളര്‍ത്തുകയുമാണ്  ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍പറഞ്ഞു. 





Post a Comment

0 Comments