Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പച്ചക്കറി കൃഷിയില്‍ മികച്ച വിളവ്.



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പച്ചക്കറി കൃഷിയില്‍ മികച്ച വിളവ്.
പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുo പാലാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയും സംയുക്തമായി നടത്തുന്ന കുട്ടികളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബും,  റോവര്‍ ആന്‍ഡ് റേഞ്ചര്‍ യൂണിറ്റുകളും സംയുക്തമായാണ് പച്ചക്കറി കൃഷി നടത്തിയത്.

 പഠനത്തോടൊപ്പം കാര്‍ഷിക രംഗത്തും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയോടനുബന്ധിച്ച് പയറും പാവലും വെണ്ടയും ചീരയുമടക്കം 42 ഇനം പച്ചക്കറികളാണ് കൃഷി ചെയ്തത്. വിളവെടുക്കുന്ന പച്ചക്കറികള്‍ അധ്യാപകരും കുട്ടികളും വാങ്ങുകയും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കാര്‍ഷിക പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നു. കാര്‍ഷിക ക്ലബ്ബിന് നേതൃത്വം നല്‍കുന്നത് ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ കോര്‍ഡിനേറ്ററും, റോവര്‍ സ്‌കൗട്ട് ലീഡറുമായ നോബി ഡോമിനിക്, റെയ്ഞ്ചര്‍ ലീഡര്‍ അനിറ്റാ അലക്‌സും, NSS കോര്‍ഡിനേറ്റര്‍ അല്‍ഫോന്‍സാ ജോസ് എന്നിവരാണ് . വിദ്യാര്‍ത്ഥികളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുകയും ആരോഗ്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റജിമോന്‍ K  മാത്യു  പറഞ്ഞു.





Post a Comment

0 Comments