മുസ്ലിം ലീഗും കോണ്‍ഗ്രസും പൊളിറ്റിക്കല്‍ ഇസ്ലാമിന് കീഴടങ്ങിയതായി പി.സി. ജോര്‍ജ്. പാലക്കാട് സീറ്റിന്റെ പേരില്‍ ബി.ജെ.പി. വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്റെ നേതാവിന്റെ മുന്നിലേക്ക് കോണ്‍ഗ്രസ് ആനയിച്ചതിന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം. കേരളം പോലെ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ജനതയെ പൊളിറ്റിക്കല്‍ ഇസ്ലാമിന് അടിയറവ് വെയ്ക്കുന്നത് ശരിയോ എന്ന് കോണ്‍ഗ്രസ് ചിന്തിക്കണം. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയോ, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനയോ, എറണാകുളത്ത് ക്രൈസ്തവ മത മേലധ്യക്ഷനായ മാര്‍ റാഫേല്‍ തട്ടിലിനെയോ പിതാവിനെയോ കാണാന്‍ പോകാതെ സന്ദീപ് വാര്യര്‍ പാണക്കാട് മാത്രം എത്തിയതില്‍ ദുരൂഹതയുണ്ട്.
ഒരു കാലഘട്ടത്തില്‍ പാണക്കാട് കുടുംബം മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായിരുന്നു . എന്നാല്‍ ഇപ്പോള്‍ അവര്‍ മുസ്ലിം തീവ്രവാദികള്‍ക്ക് കീഴടങ്ങിയിരിക്കുകയാണ്. ഇതിന് തെളിവാണ് മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കത്തെ അനുകൂലിക്കുന്ന നിലപാട്. ഇതോടൊപ്പം തന്നെ വഖഫ് നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടും മുസ്ലിം തീവ്രവാദികള്‍ക്ക് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനം മതേതരത്വത്തിന് കളങ്കമാണെന്നും PCജോര്‍ജ്പറഞ്ഞു.
0 Comments