നാലുവര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച പെരുവ-പിറവം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടപ്പാക്കാത്തതില്‍ പ്രതിഷേധമുയരുന്നു. മുളക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുവ സെന്‍ട്രല്‍ ജംഗ്ഷനില്‍ റോഡ് ഉപരോധ സമരം നടത്തി. ഡിസിസി സെകട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുളക്കുളം മണ്ഡലം പ്രസിഡണ്ട് ജെഫി ജോസഫ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പിള്ളി, ടോമി പ്രാലടി, പി.ആര്‍ രാജീവ്, വി.സി വര്‍ഗീസ് വേഴപ്പറമ്പില്‍, ഇന്ദുചൂഡന്‍, എം.കെ സാബുജി, എ.കെ ഗോപാലന്‍,രഘു മുള്ളോംകുഴി, എം.സി സുരേഷ്, ഷീല ജോസഫ്, ലിസി റോയ്, കെ.പി വിനോദ് എ.എം കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments