Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌നേഹഭവനം നിര്‍മ്മിക്കുന്നു.



400-ാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്കൊപ്പം കാരുണ്യത്തിന്റെ സന്ദേശവുമായി പുന്നത്തുറ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌നേഹഭവനം നിര്‍മ്മിക്കുന്നു. പുന്നത്തുറ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ കല്ലിടീല്‍ കര്‍മ്മം തിങ്കളാഴ്ച രാവിലെ നടന്നു. ഇടവക വികാരി ഫാദര്‍ ജെയിംസ് ചെരുവിലിന്റെ നേതൃത്വത്തിലാണ് ശിലാസ്ഥാപനം നടന്നത്. 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് പുന്നത്തുറ പള്ളിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. 



സ്‌നേഹവീട് നിര്‍മ്മാണത്തോടൊപ്പം 18 ഓളം വീടുകളുടെ മെയിന്റനന്‍സ് വര്‍ക്കും ഏറ്റെടുത്തു നടത്തും. ആഘോഷകമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജനകീയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പള്ളിത്താഴെ ഷാജിക്കു നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനമാണ് തിങ്കളാഴ്ച നടന്നത്. കിടങ്ങൂര്‍ ഇടവകാംഗവും പ്രവാസിയുമായ കോട്ടൂര്‍ സോമന്‍ ആണ് പള്ളി നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ നിര്‍മ്മാണത്തിനുള്ള മുഴുവന്‍ തുകയും സംഭാവനയായി നല്‍കിയത്.  തന്റെ സഹോദരന്‍ ഫാദര്‍ തോമസ് കോട്ടൂരിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് സോമന്‍ കോട്ടൂര്‍  മഹത്തായ കാരുണ്യ പ്രവര്‍ത്തനത്തിന്  സഹായധനം നല്‍കിയത്.




Post a Comment

0 Comments