Breaking...

9/recent/ticker-posts

Header Ads Widget

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തക നിറവ് മാന്നാനം സ്‌കൂളില്‍ ആരംഭിച്ചു



കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തക നിറവ്  മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിച്ചു. കോട്ടയം ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു.  സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളി ല്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഡോ. ജെയിംസ് മുല്ലശ്ശേരിയെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചു.  

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനില്‍,  ബാലസാഹിത്യ പുരസ്‌കാര ജേതാവ്  സുരേഷ്‌കുമാര്‍ വി.കെ., കെ.ഇ. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍  ഷാജി ജോര്‍ജ്ജ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ജോസഫ്,  മലയാള വിഭാഗം അദ്ധ്യാപിക  ജിനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ.ഇ. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍  റോയി മൈക്കിള്‍, ഹെഡ്മാസ്റ്റര്‍ കെ.ഡി. സെബാസ്റ്റിയന്‍ എന്നിവര്‍  സന്നിഹിതരായിരുന്നു.  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുസ്തക നിറവിനോടനുബന്ധിച്ച് രണ്ടു ദിവസത്തെ പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.




Post a Comment

0 Comments