Breaking...

9/recent/ticker-posts

Header Ads Widget

'റ്റിന്‍ടെക്‌സ്' ശില്പശാലയ്ക് തുടക്കമായി



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിലെ കോമേഴ്സ്, ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ  നേതൃത്വത്തില്‍ ഹ്യുമാനിറ്റീസ് കോമേഴ്സ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി  സംഘടിപ്പിക്കുന്ന  'റ്റിന്‍ടെക്‌സ്' ശില്പശാലയ്ക്  തുടക്കമായി. വ്യവസായമേഖലയിലെ  പ്രമുഖരും  പ്രശസ്ത സംരംഭകരുമാണ്  ക്ളാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കുന്നത്.   വിവിധ സ്‌കൂളുകളില്‍ നിന്നുമായി 100 വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. കോളേജ്  ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളേനത്തില്‍ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.  


സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്   ഡയറക്ടര്‍ ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്  ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ, ജോസഫ് ആലഞ്ചേരി, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ ജോസ് ജോസഫ്, ജോബിന്‍ പി മാത്യു, ലിന്‍സി ആന്റണി, കോര്‍ഡിനേറ്റര്‍മാരായ റവ.ഡോ. ബോബി ജോണ്‍, ജോര്‍ജ്കുട്ടി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസി.ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ലോറന്‍സ് മാത്യു , പ്രൊഫ. സാംസണ്‍ തോമസ് , ടോമി ജോസഫ്  സാജു എസ്. ഡോ റ്റി എം ജോസഫ്  തുടങ്ങിയവര്‍  ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.  രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല 15ന്സമാപിക്കും.





Post a Comment

0 Comments