രാമപുരം ജനമൈത്രി പോലീസിന്റെയും, കോട്ടയം സൈബര്‍ സെല്ലിന്റെയും, വഴിത്തല ശാന്തിഗിരി കോളേജിന്റെയും നേതൃത്വത്തില്‍ രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. രാമപുരം SHO അഭിലാഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയയുടെ ദൂഷ്യവശങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കണം.
ഫെയ്ക്ക് ഐഡികളില്‍ നിന്നും കബളിപ്പിക്കലുകള്‍ നിത്യസംഭവമാണെന്നും ഇത് മനസ്സിലാക്കി സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍തന്നെ പോലീസില്‍ അറിയിക്കുകയും വേണമെന്ന് SHO പറഞ്ഞു. സിസ്റ്റര്‍ ആന്‍സ് മരിയ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സൈബര്‍ സെല്‍ സി.പി.ഓ. ജോബിന് ജെയിംസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജനമൈത്രി പോലീസ് രാമപുരം സി.പി.ഓ. ജെനീഷ് ബി., ശാന്തിഗിരി കോളേജ് എം.എസ്.ഡബ്ലൂ. വിദ്യാര്‍ത്ഥികളായ ധനു മാനോ, ജോസിന് തോമസ്, സിമി റ്റോമി എന്നിവര്‍ പ്രസംഗിച്ചു.
0 Comments