ഏറ്റുമാനൂർ എറണാകുളം റോഡിൽ കുറുപ്പുന്തറയ്ക്കും മുട്ടുചിറയ്ക്കുമിടയിൽ ആറാം മൈലിന് സമീപം റോഡിൽ ഓയിൽ ഒഴുകിപ്പടർന്നു. വ്യാഴാഴ്ച 3.30 യോടെയായിരുന്നു സംഭവം ഏതാനും ഇരുചക്ര വാഹനങ്ങൾ ഒ ഓയിലിൽ തെന്നി റോഡിൽ മറിഞ്ഞു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന്കടുത്തുരുത്തി ഫയർഫോഴ്സ് എത്തി ഓ യിൽ നീക്കം ചെയ്തു. റോഡിലെ വളവിൽ വാഹനത്തിൽ നിന്നും ഒഴുകിപ്പടർന്ന ഓയിൽ സോപ്പുപൊടി വിതറിയ ശേഷം വെള്ളമുപയോഗിച്ച് കഴുകിയും അറക്കപ്പൊടി വിതറിയുമാണ് നീക്കംചെയ്തത്.. വളവും ഇറക്കവുമുള്ള ഭാഗത്ത് വലിയ അപകടസാധ്യത ഫയർ ഫോഴ്സിന്റെ ഇടപെടലിൽ ഒഴിവാകുകയായിരുന്നു
0 Comments