തന്റെ പിതാവിന്റെ വേര്‍പാടിന്റെ ഓര്‍മ്മ ദിവസമായ നവംബര്‍ 7ന് മന്ത്രി റോഷി അഗസ്റ്റിനും, കുടുംബാംഗങ്ങളും മരിയാസദനം സന്ദര്‍ശിച്ചു. മരിയാസദനം ഡയറക്ടര്‍ സന്തോഷ് ജോസഫും കുടുംബവും, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലും മന്ത്രി റോഷി അഗസ്റ്റ്യനും കുടുംബാംഗങ്ങളം ചേര്‍ന്ന് മരിയാസദനം അംഗങ്ങള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി നല്‍കി. പിതാവിന്റെ ഓര്‍മ്മ ദിവസം മരിയ സദനത്തിലെ അന്തേവസികള്‍ക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു മന്ത്രി.
അനാഥരെയും അവഗണിക്കപ്പെട്ട മാനസിക രോഗികളെ സംരക്ഷിക്കുന്ന സന്തോഷ് ജോസഫിനെയും കുടുംബത്തെയും മന്ത്രി അഭിനന്ദിച്ചു. മരിയസദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. മരിയസദനം നിലവില്‍ അഭിമുഖീകരിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള നിവേദനം മരിയാസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് മന്ത്രിക്ക് സമര്‍പ്പിച്ചു. മന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ആലപിച്ച ഗാനവും ശ്രദ്ധേയമായി. മരിയാസദനം ഗാനമേള സംഘത്തിന്റെ ഹൃദ്യമായ കലാപ്രകടനം ആസ്വദിച്ചാണ് മന്ത്രിയും കുടുംബാംഗങ്ങളും മടങ്ങിയത്.
0 Comments