രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ വിജ്ഞാന്‍ പുരസ്‌കാര്‍ നേടിയ ഡോ. റോക്‌സി മാത്യു കോള്‍ന് മീനച്ചില്‍ നദീസംരക്ഷണ സമിതിയും മീനച്ചില്‍ നദീമഴ നിരീക്ഷണ ശൃംഖലയും ചേര്‍ന്ന് സ്വീകരണം നല്‍കി. പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഭരണങ്ങാനം സ്വദേശിയായ ഡോ. റോക്‌സി മാത്യൂ കോള്‍.
കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ചും മണ്‍സൂണ്‍ ചലനാത്മകതയെക്കുറിച്ചും സമുദ്രതാപനത്തെക്കുറിച്ചുമുള്ള റോക്‌സി മാത്യുവിന്റെ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇടമറ്റം ഓശാന മൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ ഡോ. എസ്. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എസ്.പി. രവി, ഡോ. റോക്‌സി മാത്യു കോള്‍ എന്നിവര്‍ കാലാവസ്ഥാ കാര്യവിചാരം നടത്തി. രവി പാലാ, എബി ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments