ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ സംഗമം നവംബര്‍ 8, 9 തീയതികളില്‍ കുറവിലങ്ങാട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 9 ന് രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ മുഖ്യാതിഥിയായിരിക്കും. ഡോ സിറിയക് തോമസ് അധ്യക്ഷനായിരിക്കും. ശങ്കരപുരി കുടുംബാംഗമായിരുന്ന , ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത, ബിഷപ്പ് ഡോ. മലയില്‍, സാബു കോശി ചെറിയാന്‍, പി.ജെ. ജോസഫ് എം.എല്‍.എ, ജോസ് കെ.മാണി എം.പി. എംഎല്‍എമാരായ മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും
.യുവജന കുടിയേറ്റത്തിന്റെ ഗുണ ദോഷവശങ്ങളും, വയോജന സംരക്ഷണത്തിന്റെ പുതിയ കാഴ്ചപ്പാടും എന്ന വിഷയത്തില്‍ നടക്കുന്ന സിംമ്പോസിയം മന്ത്രി വി.എന്‍. വാസവന്‍ ഉല്‍ഘാടനം ചെയ്യും. 3 മണിക്ക് ചേരുന്ന സഭൈക്യസംഗമം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉല്‍ഘാടനം ചെയ്യും. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പൊലിത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണവും, അഭിവന്ദ്യമാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ സന്ദേശവും നല്കും. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍ ജോസഫ് കണിയോടിക്കല്‍, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, തോമസ് കണ്ണന്തറ എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. സിറിയക് തോമസ്, തോമസ് കണ്ണംതറ, ജോയ് ചെട്ടിശേരി, ആല്‍വിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
0 Comments