Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്നു



പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ പാതയിലെ കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്നു. നാല്‍ക്കവലയായ സിഗ്‌നല്‍ ജംഗ്ഷനിലാണ് അപകടങ്ങള്‍ നിത്യസംഭവമാകുന്നത്. വ്യാഴാഴ്ച രാത്രി സിനി യൂണിറ്റിന്റെ മിനി ബസ് കാറിലിടിച്ച് അപകടമുണ്ടായി. രാത്രി എട്ടരയോടെയായിരുന്നു അപകടം. അയര്‍ക്കുന്നം റോഡില്‍ നിന്നും വന്ന കാര്‍ ജംഗ്ഷനിലേയ്ക്ക് കടക്കുന്നതിനിടെ കോട്ടയം റോഡിലൂടെ വേഗത്തിലെത്തിയ മിനിബസ് കാറിന്റെ മുന്നില്‍ ഇടിക്കുകയായിരുന്നു.

 ഇടിയേറ്റ് കാറിന്റെ മുന്‍വശം തകര്‍ന്നു. ടയര്‍ പഞ്ചറാവുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി. കിടങ്ങൂര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ വാഹനങ്ങളുടെ എണ്ണം കുറയുന്നതോടെ രാത്രി എട്ടര മുതല്‍ രാവിലെ 8 വരെ ഓഫ് ചെയ്തിടുകയാണ് പതിവ്. എന്നാല്‍ ഇരുവശത്തേയ്ക്കും വേണ്ട ശ്രദ്ധയില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്





Post a Comment

0 Comments