സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റല്‍ സ്റ്റഡീസ്, ഈരാറ്റുപേട്ട സീഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു. വനിതാശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്സിഡിയോടെയാണ് തയ്യല്‍മെഷീനുകളും ആവശ്യമുള്ളവര്‍ക്ക് മോട്ടോറുകളും നല്കിയത്. ഈരാറ്റുപേട്ട വടക്കേക്കരയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രോജക്ട് മാനേജര്‍ സുജാ സാം തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കുഞ്ഞുമോള്‍ തോമസ് കോര്‍ഡിനേറ്റര്‍മാരായ ' ലിന്‍സി, ജയ , ജോളി, ഷേര്‍ളി, റഷീദ, കാര്‍ത്തിക, ജെസി, ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
86 അംബ്രല്ലാ തയ്യല്‍ മെഷീനുകളും 44 മോട്ടോറുകളാണ് വിതരണം ചെയ്തത്. സീഡ് സൊസൈറ്റിയില്‍ അംഗത്വമെടുത്തവര്‍ക്ക് സൗജന്യമായി തയ്യല്‍ പരിശീലനവും നല്കിവരുന്നതായി സംഘാടകര്‍ പറഞ്ഞു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനും SPIARDS-ഉം സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ലാപ്ടോപ്പുകള്‍, വളങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയും സബ്സിഡി നിരക്കില്‍ നല്കിവരുന്നുണ്ട്. പണം അടച്ചവര്‍ക്ക് ഈ വര്‍ഷംതന്നെ ബാക്കി സാധനങ്ങള്‍ ലഭ്യമാക്കി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികള്‍പറഞ്ഞു
0 Comments