പാലാ ഇടമറ്റത്ത് രണ്ടു ക്ഷേത്രങ്ങളില്‍ മോഷണം. ഇടമറ്റം പൊന്മല ദേവീക്ഷേത്രം, പുത്തന്‍ശബരിമല ക്ഷേത്രങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പൊന്‍മല ദേവീക്ഷേത്രത്തിന്റെ ഓഫീസ് പൂട്ട് തകര്‍ത്ത് അകത്തു കടന്ന കള്ളന്‍ അലമാര കുത്തി തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചു. പുത്തന്‍ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത് പെട്ടിയില്‍ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചു. എത്ര രൂപ നഷ്ടമായി എന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പാലാ പോലീസ് സ്ഥലത്ത് എത്തി അന്വേഷണംആരംഭിച്ചു.
0 Comments