മറ്റക്കര തച്ചിലങ്ങാട് ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിക്കത്തോട്ടിലെ മഹാലക്ഷ്മി ഗോശാല സന്ദര്‍ശിച്ചു. ഗോശാല ഉടമ വി ഹരിയും കുടുംബവും കുട്ടികള്‍ക്ക് വ്യത്യസ്തയിനം നാടന്‍ പശുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനേഴോളം ഇനങ്ങളിലുള്ള നാല്പതിലധികം നാടന്‍ പശുക്കളെ സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ ഇവിടെ വളര്‍ത്തുന്നുണ്ട്.
കൂടാതെ രണ്ടര ഏക്കറിലായി സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെ പരിപാലിച്ചുകൊണ്ടുള്ള വനവും ക്രമീകരിച്ചിട്ടുണ്ട്.നാടന്‍ പശുക്കളുടെ ചാണകം,മൂത്രം,പാല്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ 300 ലധികം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഇവിടെ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട് .പഠനയാത്രയ്്ക്ക് സ്‌കൂള്‍ ഹെഡ്മിട്രസ് ദീപാ മോള്‍ പി.എം, മാജീ ജോണ്‍, ഗിഫ്റ്റി റോസ്, ഉഷ വിജയന്‍, ബിനു, പിറ്റിഎ പ്രസിഡന്റ് ജയകുമാര്‍ എ.വി തുടങ്ങിവയര്‍ നേതൃത്വം നല്കി.
0 Comments