പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാശനാല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പണി കഴിപ്പിച്ച വര്‍ണക്കൂടാരത്തിന്റെയും മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെയും ഉദ്ഘാടനം നടന്നു. സമഗ്ര ശിക്ഷ അഭിയാന്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പദ്ധതി പാലാ എംഎല്‍എ മാണി സി കാപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെര്‍ണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീകല ആര്‍,വാര്‍ഡ് മെമ്പര്‍ അനുപമ വിശ്വനാഥ്, തലപ്പലം പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലെ മെമ്പര്‍മാര്‍, ഹെഡ്മിസ്ട്രസ് ജയ്‌മോള്‍ പി തോമസ്, സീനിയര്‍ അസിസ്റ്റന്റ് ജിന്‍സി വര്‍ഗീസ് ബി പി സി രാജ് കുമാര്‍ കെ, പി ടി എ പ്രസിഡന്റ് സജേഷ് പി എസ് എന്നിവര്‍ സംസാരിച്ചു.വര്‍ണ്ണ കൂടാരത്തിലെ ശില്പി ബിബിന്‍ രാജിനെ ചടങ്ങില്‍ ആദരിച്ചു. പാലാ സബ്ജില്ലാ കലോത്സവത്തിലെയും ശാസ്‌ത്രോത്സവത്തിലെയും പ്രതിഭകളെ ചടങ്ങില്‍ആദരിച്ചു.
0 Comments