തിരുവഞ്ചൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ത്രില്‍ സ്കന്ദ ഷഷ്ഠി മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ 7 മണി മുതല്‍ നടന്ന സ്കന്ദപുരാണ പാരായണത്തിന് അരീപ്പറമ്പ് കെ എന്‍ ജി പണിക്കര്‍ നേതൃത്വം നല്കി. തിരുവഞ്ചൂര്‍ ശ്രീമുരുക മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമസങ്കീര്‍ത്തനവും. ഇത്തിത്താനം പ്രംജി കെ ഭാസിയുടെ നേതൃത്വത്തില്‍ നാമാര്‍ച്ചനയും നടന്നു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. അഭീഷ്ടകാര്യസിദ്ധിക്കായി സുബ്രഹ്മണ്യ സ്വാമിക്ക് ഒറ്റനാരങ്ങ സമര്‍പ്പണം നടത്തുവാനും നിരവധി ഭക്തര്‍ തിരുവഞ്ചൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിലെത്തി.
0 Comments