നീണ്ടൂര്‍ തൃക്കയില്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സ്കന്ദഷഷ്ഠി ആചരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റേയും മേല്‍ശാന്തി പോണല്ലൂര്‍ ഇല്ലത്ത് പ്രദീപ്.ജി.നമ്പുതിരിയുടെയും മഖ്യകാര്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
രാവിലെ സ്കന്ദഷഷ്ഠി സംഗീതോത്സവത്തില്‍ വിഷ്ണുപ്രസാദിന്റെ സംഗീത സദസ്സും, കോട്ടയം ആര്.നന്ദ്കിഷോറിന്റ വയലിന് കച്ചേരിയും നടന്നു, തുടര്‍ന്ന് മുന്‍ ഡി.ജി.പി. ഡോ.അലക്സാണ്ടര്‍ ജേക്കബ് പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ഷഷ്ഠിപൂജ ചടങ്ങുകള്‍. നീണ്ടൂര്‍ ധ്വനിബീറ്റ്സിന്റ ഭക്തിഗാനമേളയും നടന്നു. സ്കന്ദഷഷ്ഠി ചടങ്ങുകളില്‍ നൂറുകണക്കിന് ഭക്തര്പങ്കെടുത്തു
0 Comments