തുലാവര്‍ഷ മഴ ജില്ലയില്‍ ശക്തമായി. തിങ്കളാഴ്ച കോട്ടയത്ത് 79 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഒരു മണിക്കൂര്‍ അതിശക്തമായി പെയ്ത മഴയില്‍ കോട്ടയം നഗരത്തിലും ജില്ലയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വൈകുന്നേരങ്ങളില്‍ അതിശക്തമായ മഴയും ഇടിമിന്നലുമാണുണ്ടാവുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
0 Comments