നാഷണല്‍ ടൂത്ത് ബ്രഷിങ് ഡേയോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ സഹകരണത്തോടെ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ മാസ്സ് ടൂത്ത് ബ്രഷിങ് ഡെമോണ്‍സ്ട്രഷന്‍ നടന്നു. 200 സ്‌കൂളുകളിലായി രണ്ട് ലക്ഷം കുട്ടികള്‍ പ്രൊജക്റ്റ് പാല്‍ പുഞ്ചിരി' പ്രോഗ്രാമില്‍ പങ്കെടുത്തു . ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂളുകളില്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പാല്‍പുഞ്ചിരി പ്രോഗ്രാമില്‍ ബ്രഷ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോക്ടര്‍ ജിയോ ടോം ചാള്‍സ് ക്ലാസ്സ് നയിച്ചു. ഡോക്ടര്‍ ജോസഫ് തോമസ്, ഡോക്ടര്‍ ടിമ്മി ജോര്‍ജ്, ഡോക്ടര്‍ നിക്കി സെബാസ്റ്റ്യന്‍ സിസ്റ്റര്‍ ടിസി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടര്‍ മനോജ് മാനുവല്‍, സെക്രട്ടറി ഡോക്ടര്‍ ടോബിന്‍ പടവില്‍, സി.ഡി. എച്ച് ചെയര്‍മാന്‍ ഡോക്ടര്‍ രാഹുല്‍ സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments