Breaking...

9/recent/ticker-posts

Header Ads Widget

ട്വന്റി 20 പാര്‍ട്ടി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു



ട്വന്റി 20 പാര്‍ട്ടി  ഏറ്റുമാനൂര്‍  നിയോജകമണ്ഡലം ഓഫീസ് ഏറ്റുമാനൂര്‍  ചിറക്കുളത്തിന് സമീപം താരാ ടൂറിസ്റ്റ്  ഹോം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ്  ബോബന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ട്വന്റി 20 പാര്‍ട്ടി  സംസ്ഥാന വൈസ് പ്രസിഡന്റ്  ഗോപകുമാര്‍ ഓഫീസിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു.

 ജോര്‍ജ് ജോസഫ് പകലോമറ്റം മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ബിനോയ് പുല്ലത്തില്‍, ബോബന്‍ ജോര്‍ജ്,തോമസ് പി മാണി, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍  ബീന ഷാജി, സന്തോഷ് കണ്ടംച്ചിറ, ബേബി മരുതനാടിയില്‍,  ജോസ് വെരുകുമൂല, എ. വി ദിവാകരന്‍ , പ്രൊഫസര്‍ ജെയിന്‍ ജോര്‍ജ്,  അജിത സാബു എന്നിവര്‍ സംസാരിച്ചു.





Post a Comment

0 Comments