മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ്‌കരണം യു.എന്‍. റെപ്ലിക്ക 2024 സമാപിച്ചു. മാതൃക ജനറല്‍ അസംബ്ലിയിലും, സുരക്ഷ കൗണ്‍സിലിലും രാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.ഇന്ത്യയുടെ മുന്‍ യു.എന്‍. പ്രതിനിധിയും അംബാസിഡറും,കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന അംബാസ്ഡര്‍ ടി.പി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ ജനറല്‍ അസംബ്ലിയില്‍ 'മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും പാലസ്ഥീനിലെ സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം ' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
രണ്ടാം ദിവസം നടന്ന സുരക്ഷാ കൗണ്‍സിലില്‍ 'ഉക്റൈന്‍ പ്രതിസന്ധിയും സംഘര്‍ഷ പരിഹാരത്തിനുള്ള തന്ത്രങ്ങളും 'എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. സമാപന സമ്മേളനത്തില്‍ ഏറ്റവും മികച്ച അവതരണത്തിനുള്ള പ്രതിനിധി ബ്രയാന്‍ ബിനോയ് (ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍) കരസ്ഥമാക്കി. ജനറല്‍ അസംബ്ലിയിലെ മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനം ഡോണ്‍ ബോസ്‌കോ പബ്ലിക്ക് സ്‌കൂള്‍ പുതുപ്പള്ളിയിലെ വിദ്യാര്‍ത്ഥി സെറ അന്ന റോണിയും. സെക്യൂരിറ്റി കൗണ്‍സിലിലെ ഏറ്റവും മികച്ച പ്രതിനിധിയ്ക്കുള്ള പുരസ്‌കാരം രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് കളമശ്ശേരിയിലെ വിദ്യാര്‍ത്ഥി റെബേക്ക ആനും കരസ്ഥമാക്കി. ഹൈ കമന്റേഷന്‍ അവാര്‍ഡ് സൊഹേത്ത് എ. റോബിന്‍ (യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം), ശിവ നന്ദ് (എസ്.സി.എം.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി )എന്നിവര്‍ കരസ്ഥമാക്കി. മോസാമ്പിക്കിനെ പ്രതിനിധികരിച്ച ഇഷാന്‍. ഡി (ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍) പ്രേത്യേക പരാമര്‍ശത്തിന് അര്‍ഹനായി. ലേബര്‍ ഇന്ത്യ മാനേജിംഗ് / ഡയറക്ടര്‍ രാജേഷ് ജോര്‍ജ്ജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ മത്സരാര്‍ഥികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ യു. എന്‍. റെപ്ലിക്കേ ചീഫ് മെന്റ്റര്‍, ടി. പി. ശ്രീനിവാസന്‍ (IFS) നല്‍കി പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്ജ്, റസിഡന്റ് ഡയറക്ടര്‍ ടിനു രാജേഷ്,റെസിഡന്റ് പ്രിന്‍സിപ്പാല്‍ ഡോ. അനിത ആന്റ്റൂ, റോസ്‌മേരി ജോസ് എന്നിവര്‍ പങ്കെടുത്തു.
0 Comments