അഷ്ടമി വിളക്കിനെഴുന്നള്ളുന്ന വൈക്കത്തപ്പന് ആദ്യ കാണിക്കയര്‍പ്പിക്കാന്‍ കറുകയില്‍ കൈമളുടെ പിന്തലമുറക്കാരനായ കിടങ്ങൂര്‍ കൊച്ചുമഠത്തില്‍ ഗോപാലന് നായര്‍ കിടങ്ങൂരില്‍ നിന്നും വൈക്കത്തേക്ക് യാത്ര തിരിച്ചു. പട്ടുടുത്ത് ഉടവാളും കയ്യിലേന്തി കാണിക്കയര്‍പ്പിക്കാനുള്ള സ്വര്‍ണ്ണ ചെത്തിപ്പൂവും പണക്കിഴിയുമായാണ് പരസരാഗത രീതിയില്‍ യാത്ര ആരംഭിച്ചത്. 84 കാരനായ ഗോപാലന് നായര്‍ 28-ാമത് തവണയാണ് അഷ്ടമിനാളില്‍ വൈക്കത്തപ്പന് കാണിക്കയര്‍പ്പിക്കുന്നത്.
0 Comments