വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി നാളില്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 4.30 ന് അഷ്ടമി ദര്‍ശനം നടന്നു. വ്യാഘ്ര പാദമുനിക്ക് ശ്രീപരമേശ്വരന് ദര്‍ശനം നല്‍കിയത് അഷ്ടമി ദിനത്തിലാണ്. അഷ്ടമി ദിനത്തില്‍ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത് അനുഗ്രഹദായകമാണെന്നാണ് വിശ്വാസം. പുലര്‍ച്ചെ 4.30 ന് അഷ്ടമിദര്‍ശനത്തിന് നിരവധിയാളുകളെത്തി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി വിളക്കിന് 121 പറ അരിയുടെ പ്രാതലാണ് ഒരുക്കിയിരുന്നത്.
0 Comments