Breaking...

9/recent/ticker-posts

Header Ads Widget

അഷ്ടമി മഹോത്സവത്തിന്റെ ഏഴാം ഉത്സവദിനത്തില്‍ ഋഷഭ വാഹനമെഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി.




വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ ഏഴാം ഉത്സവദിനത്തില്‍ ഋഷഭ വാഹനമെഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി.  ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വ്വാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് സായൂജ്യം നേടുവാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത് . വെള്ളിയില്‍ നിര്‍മ്മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.

 തുടര്‍ന്ന് അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40 ഓളം മൂസത് മാര്‍ തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജിയൂടെ നേതൃത്വത്തില്‍ നാദസ്വരം മേളവും ഒരുക്കിയിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് 8 ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണ്ണക്കുട, മുത്തുക്കുട, വെഞ്ചാമരം ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെയാണ്  എഴുന്നള്ളിപ്പ് നടന്നത്. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം പഞ്ചവാദ്യം ചെണ്ടമേളം ഘട്ടിയം തുടങ്ങിയവയോടെയായിരുന്നു എഴുന്നള്ളിപ്പ്. നവംബര്‍ 23നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി.





Post a Comment

0 Comments