നാൽപത്തിലധികം സ്കൂളുകളിൽ നിന്നായി ഇരുന്നൂറ്റൻപതിലധികം വിദ്യാർത്ഥിപ്രതിഭകൾ പങ്കെടുത്ത വിദ്യാരംഗം ഏറ്റുമാനൂർ ഉപജില്ലാതല സർഗോത്സവം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. അയർക്കുന്നം പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാടക സംവിധായകനും ടി വി ആർട്ടിസ്റ്റുമായ ശ്രീ ജോൺസൺ അയർക്കുന്നം, പിറ്റിഎ പ്രസിഡന്റ് ബിനോയി ഇടയാലിൽ, സബ്ജില്ലാ കൺവീനർ ജോബി തോമസ്, മനോജ് ശർമ എന്നിവർ സംസാരിച്ചു.
കവിത, കഥ, ചിത്രരചന, പുസ്തകാസ്വാദനം, നാടൻപാട്ട്, കാവ്യാലാപനം,അഭിനയം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ശില്പശാലകൾ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ പി ഗോപാൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
0 Comments