വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുകൊച്ചി പാലാ ചാപ്‌റററിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. MG സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ജാതി മത,രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും പരസ്പര വിശ്വാസത്തോടെ കഴിയുകയും ചെയ്തിരുന്ന മലയാളികളുടെ ഭൂതകാലം വീണ്ടും തിരിച്ച് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ.സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. ദുബായ് ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ പുതിയ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം.അബ്ദുള്ള ഖാന്‍ പദ്ധതി വിശദീകരിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ബെന്നി മൈലാടൂര്‍, ബഷീര്‍ തേനമ്മാക്കല്‍, അഡ്വ.അഭിജിത് എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിരകളി, സംഗീത കലാവിരുന്ന് എന്നിവയും നടന്നു.
0 Comments