ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ ഉണ്ണി മിശിഹായുടെ ദര്‍ശന തിരുനാള്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി 2 വരെ നടക്കും. ക്രിസ്മസ് രാത്രി പിറവിയുടെ തിരുകര്‍മ്മങ്ങളെ തുടര്‍ന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്നു 5:30 am, 7:00am, 8:15am എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. ഡിസംബര്‍ 29 ഞായറാഴ്ച അഖണ്ഡ ജപമാലയുംദ ിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
ഡിസംബര്‍ 30 ന് വൈകിട്ട് 6 30ന് ചെമ്പിളാവ് ഗ്രോട്ടോയില്‍ ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാന. 3:00മണിക്ക് തിരി വെഞ്ചരിപ്പ്, തുടര്‍ന്ന് ഉണ്ണി മിശിഹായുടെ തിരുസ്വരൂപത്തില്‍ നേര്‍ച്ച സമര്‍പ്പണം നടക്കും. വൈകിട്ട് 4.45 ഉണ്ണിമിശിഹായുടെ തിരുസുരൂപം പ്രധാന പന്തലില്‍ പ്രതിഷ്ഠിക്കും. വൈകിട്ട് 5 30ന് നവീകരിച്ച സെന്റ് തോമസ് സ്മാരകത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. 6:30ന് ലദീഞ്ഞ്, തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം. മാര്‍ സ്ലീവാ ഷോപ്പിംഗ് കോംപ്ലക്‌സ്, സെന്റ് ആന്റണീസ് കപ്പേള ചുറ്റി ടൗണ്‍ കപ്പേളയിലേക്ക്. അവിടെ നിന്നും പ്രദക്ഷിണം പള്ളിമൈതാനിയില്‍ എത്തി പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വിവിധ വാദ്യമേളങ്ങള്‍, വര്‍ഷാവസാന പ്രാര്‍ത്ഥന.
പ്രധാന തിരുനാള്‍ ദിനമായ ജനുവരി ഒന്നിന് പുലര്‍ച്ചെ 12:15, 5 :30, 7:00 നും വി. കുര്‍ബാന. 9 മണിക്ക് പാല രൂപതയിലെ നവവൈദികര്‍ ഒന്നിച്ചു ആഘോഷമായ തിരുനാള്‍ റാസ അര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് പള്ളി ചുറ്റിയുള്ള ആഘോഷമായ പ്രധാന തിരുനാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് 1:45ന് പ്രസുദേന്തി സംഗമം പാരീഷ് ഹാളില്‍ നടക്കും . വൈകിട്ട് ആറുമണിക്ക് കെഴുവംകുളം കുരിശുപള്ളിയില്‍ ലദീഞ് തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം മെഡിസിറ്റി 'വഴി പള്ളിയിലേക്ക്. രാത്രി 9:00ന് ചലച്ചിത്ര പിന്നണി ഗായകന്‍ ജിന്‍സ് ഗോപിനാഥ് നയിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവയും നടക്കും.
0 Comments