ഡിസംബര്‍ 19 വ്യാഴാഴ്ച അന്താരാഷ്ട്ര മില്ലറ്റ് ദിനമായി ആചരിച്ചു. കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ദിനാചരണത്തിന്റെ ഭാഗമായി മില്ലറ്റ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷ്യ മേള നടന്നു.
പ്രഥമ അധ്യാപകന്‍ ബെന്നി ഉദ്ഘാടനം ചെയ്തു. അധ്യാപികയായ അനുശ്രീയും, വിദ്യാര്‍ത്ഥി പ്രതിനിധി ലിയാ മരിയയും മില്ലറ്റിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു. അനു സെബാസ്റ്റ്യന്‍, അനു മരിയ, ബിന്‍സി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധതരം ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ പായസം, പുട്ട്, കേസരി, ലഡു, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ ഏറെകൗതുകം ഉണര്‍ത്തി.
0 Comments