മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഭക്തജനത്തിരക്ക് പരിഗണിച്ച് ഡിസംബര്‍ 25, 26 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനും സ്പോട്ട് ബുക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തി.. തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബര്‍ 25ന് 50000 തീര്‍ഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബര്‍ 26ന് 60000 തീര്‍ഥാടകരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് അനുവദിക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഈ രണ്ടുദിവസങ്ങളിലും 5000 തീര്‍ഥാടകരെ വീതമായിരിക്കും തത്സസമയ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയും ദര്‍ശനത്തിന് അനുവദിക്കുന്നത്. തിരക്കു കൂടുന്ന സാഹചര്യത്തില്‍ അടിയന്തിര വൈദ്യസഹായം ഉറപ്പാക്കാന്‍ ചന്ദ്രാനന്ദന്‍ റോഡില്‍ സന്നിധാനത്തിനും മരക്കൂട്ടത്തിനുമിടയില്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ കൂടി ആരംഭിക്കും. സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. നിലവിലുള്ള 300 സ്ട്രച്ചര്‍ യൂണിറ്റുകളുടെ ലഭ്യത ഉറപ്പാക്കാനും നടപടിസ്വീകരിക്കും
0 Comments