മഹാത്മാഗാന്ധി സര്‍വ്വകലാശാല ആതിഥ്യം വഹിക്കുന്ന ഓള്‍ ഇന്ത്യ അന്തര്‍ സര്‍വ്വകലാശാല പുരുഷ-വനിതാ 3 x 3 ബാസ്‌ക്കറ്റ് ബോള്‍ മത്സരം ഡിസംബര്‍ 27 മുതല്‍ 31 വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സി.റ്റി. അരവിന്ദ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കോളേജ് രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ പ്രഭാഷണം നടത്തും.
ഡിസംബര്‍ 31ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ദേശീയ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ ആദ്യമായാണ് 3x3 ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം ഉള്‍പ്പെടുത്തുന്നത്. ഈ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മനിയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നത്. 60 ലധികം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
0 Comments