ദ്രാവിഡ വര്‍ഗ്ഗ ഐക്യമുന്നണിയുടെ 67-ാമത് ദേശീയ ദശദിന കണ്‍വെന്‍ഷനും, ആദി ദ്രാവിഡ സംഗമവും 2024 ഡിസംബര്‍ 28 മുതല്‍ 2025 ജനുവരി 6 വരെ കോട്ടയം മണിമലയിലെ മുക്കടയില്‍ നടക്കും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, മഹാശോഭായാത്ര തുടങ്ങിയ പരിപാടികളോടെയാണ് സംഗമം സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 5-ന് ''ഇന്ത്യ സെക്കുലര്‍ മൂവ്‌മെന്റ്' രാഷ്ട്രീയ മുന്നണി പ്രതിനിധി സമ്മേളനം മക്കള്‍ നീതികക്ഷി പ്രസിഡന്റ് അംബേത്ത് വെങ്കിടേഷ് ഉദ്ഘാടനം ചെയ്യും.
ജനുവരി 6-ന് പൊതുസമ്മേളനം ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി (BDP)യുടെ ദേശീയ അദ്ധ്യക്ഷന്‍ സര്‍ദാര്‍ ജീവന്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിക്കും. പട്ടികജാതി - പട്ടികവര്‍ഗ്ഗ, അടിസ്ഥാന വര്‍ഗ വിഭാഗങ്ങളെ 'ആദി ദ്രാവിഡര്‍' ആയി പ്രഖ്യാപിക്കുക, ഭൂമിയുടെ അവകാശം, വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലും, വിഭവ രാഷ്ട്രീയ അധികാര പങ്കാളിത്തം തുടങ്ങി അനവധിയായ വിഷയങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസ്' നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍, DCUFന്റെ 67-ാമത് ദേശീയ ദശദിന കണ്‍വെന്‍ഷന്‍ ഉന്നയിക്കും.വാര്‍ത്താസമ്മേളനത്തില്‍ അഡ്വ തേജസ്വി രാജ്‌മോഹന്‍, പ്രഭശ്രീ പ്രഭുരാജ് തിരുമേനി പൊന്‍കുന്നം, വി.സി. സുനില്‍, ക്യാപ്റ്റന്‍ പി.ഒ. ടോം രാജ്, പ്രേംനാഥ് ജീവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments