Breaking...

9/recent/ticker-posts

Header Ads Widget

ശബരിമലയില്‍ സഹായമേകാന്‍ ദേശീയ ദുരന്തനിവാരണ സേന പമ്പയിലും സന്നിധാനത്തും സദാ സജ്ജം.



ശബരിമലയില്‍ പ്രകൃതിക്ഷോഭമടക്കം ഏതു പ്രതികൂലസാഹചര്യങ്ങളിലും  തീര്‍ഥാടകര്‍ക്ക് സഹായമേകാന്‍
 ദേശീയ ദുരന്തനിവാരണ സേന പമ്പയിലും സന്നിധാനത്തും സദാ സജ്ജം. എന്‍.ഡി.ആര്‍.എഫ്. ചെന്നൈ ആരക്കോണം നാലാം ബറ്റാലിയനില്‍നിന്നുള്ള 79 പേരടങ്ങിയ സംഘമാണ് ശബരിമലയിലുള്ളത്. ടീം കമാന്‍ഡര്‍ ജയന്തോ കുമാര്‍ മണ്ഡല്‍, എസ്.ഐ. സഞ്ജു സിന്‍ഹ, എ.എസ്.ഐ. എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പമ്പയില്‍ 33 പേരും സന്നിധാനത്ത് 46 പേരുമാണ് പ്രവര്‍ത്തിക്കുന്നത്. മരംവെട്ടുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങള്‍, എട്ട് റബറൈസ്ഡ് ബോട്ടുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, ക്യുക് ഡിപ്ലോയബിള്‍ ആന്റിന, സ്ട്രെച്ചറുകള്‍ അടക്കം സര്‍വസജ്ജമായാണ് എന്‍.ഡി.ആര്‍.എഫ് പ്രവര്‍ത്തിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചശേഷം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട 76 തീര്‍ഥാടകരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കാന്‍ കഴിഞ്ഞതായും ഏതു പ്രതിസന്ധികളെയും നേരിടാന്‍ എന്‍.ഡി.ആര്‍.എഫ്. സജ്ജമാണെന്നും ടീം കമാന്‍ഡര്‍ ജയന്തോ കുമാര്‍ മണ്ഡല്‍ പറഞ്ഞു.


.




Post a Comment

0 Comments