Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സ് ഇടിച്ച് വയോധികന് ദാരുണാന്ത്യം



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ ആംബുലന്‍സ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം മാഞ്ഞൂര്‍ മേമുറി കുറ്റിപറിച്ചതില്‍  തങ്കപ്പന്‍ (79)  ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. 


മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേയ്ക്കിറങ്ങി വരികയായിരുന്നു തങ്കപ്പന്‍. ഈ സമയം ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ  മരണം സംഭവിച്ചു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.

Post a Comment

0 Comments