പിക് അപ് വാനും കാറും തമ്മില്‍ കൂട്ടിയിടിച്ചു. പാലാ തൊടുപുഴ റോഡില്‍ അന്തിനാട് ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്ക് 12.30 യോടയായിരുന്നു അപകടം. അങ്കമാലിയില്‍ നിന്ന് പാലായ്ക്ക് പോകുകയായിരുന്ന കാറും പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന പിക്ക്അപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്കേറ്റു. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments