Breaking...

9/recent/ticker-posts

Header Ads Widget

സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.



അമയന്നൂരില്‍ സഹോദരങ്ങള്‍ സഞ്ചരിച്ച  ബൈക്കില്‍ കാര്‍ ഇടിച്ച്  പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക്  ദാരുണാന്ത്യം. നീറിക്കാട് ചേലക്കാട് സി.എന്‍ ബിജുവിന്റെ മകന്‍ ജിതിന്‍ ബിജു (15) ആണ് മരിച്ചത്. പാമ്പാടി വെള്ളൂര്‍ ടെക്്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമയന്നൂര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിന് മുന്‍വശത്ത് ശനിയാഴ്ച വൈകിട്ട് 5.30-ഓടെയായിരുന്നു സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്.  


മരണമടഞ്ഞ ജിതിന്റെ മൂത്ത സഹോദരന്‍ ജിബിനാണ് ബൈക്കോടിച്ചിരുന്നത്.  ഇരുവരും സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കാന്‍ പോയതായിരുന്നു. മണര്‍കാട്ട് നിന്നും കിടങ്ങൂര്‍ ഭാഗത്തേയ്ക്ക് പോയ മോനിപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടമായി എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു.  കാര്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സഹോദരങ്ങള്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ജിതിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍  രക്ഷിക്കാനായില്ല. ജിബിന്‍ ബിജുവിനെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. അച്ഛന്‍ ബിജു മൂന്നുമാസം മുമ്പാണ് വിദേശത്ത് ജോലിക്ക് പോയത്. മെഡിക്കല്‍ കോളജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്. അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments