Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ മഹാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 29 ഞായറാഴ്ച



അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 29 ഞായറാഴ്ച നടക്കും. ഓര്‍മ്മതന്‍ വാസന്തം എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി രാവിലെ  10.30 ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി നിര്‍വഹിക്കും. 




കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. കോളേജ് മാനേജര്‍  റവ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.സിബി ജോസഫ്, കോളേജ് ബര്‍സാര്‍ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജിലു ആനി ജോണ്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഡോ. ടി.ടി മൈക്കിള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.1965 സ്ഥാപിതമായ അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ നിന്നും പ്രീഡിഗ്രി, ഡിഗ്രി ,പിജി കോഴ്‌സുകളിലായി 60,000ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തും ഉന്നത പദവികള്‍ അലങ്കരിക്കുന്ന ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങള്‍  അരുവിത്തുറ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു  വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, അലും മിനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.റ്റി.റ്റി മൈക്കിള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Post a Comment

0 Comments