Breaking...

9/recent/ticker-posts

Header Ads Widget

ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ നല്‍കുന്നു.




കഴിഞ്ഞ 18 വര്‍ഷമായി  കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിച്ചു  വരുന്ന  ആശ്രയ ചാരിറ്റബിള്‍  ട്രസ്റ്റിന്റെ  ആഭിമുഖ്യത്തില്‍  നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ നല്‍കുന്നു. സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ളവര്‍ 2024 December  5ന് മുന്‍പ്  ആയി  തന്നെ  രജിസ്റ്റര്‍  ചെയേണ്ടതാണ്. ചികിത്സയ്ക്കായി  മെഡിക്കല്‍ കോളേജില്‍ വരുന്ന  രോഗികള്‍ക്കും  കൂട്ടിരിപ്പുകാര്‍ക്കുമായി 150 ഓളം പേര്‍ക്ക് സൗജന്യ താമസസൗകര്യവും  ഭക്ഷണവും ആശ്രയ നല്‍കുന്നുണ്ട്. ഞായര്‍ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതല്‍ സൗജന്യ ഉച്ച ഭക്ഷണം , രക്തദാനം, സൗജന്യ വസ്ത്ര വിതരണം, ആശുപത്രി  സന്ദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായി  സെക്രട്ടറി ഫാ. ജോണ്‍  ഐയ്പ് മങ്ങാട്ട് അറിയിച്ചു.


.




Post a Comment

0 Comments