അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 216 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു ടി.ഡി വിജയിച്ചത്.
551 വോട്ടുകളാണ് മാത്യുവിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോണ്‍ ജോര്‍ജിന് 335 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി ഷാജി ജോണിന് 25 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വി.എം ജോണിന് 33 വോട്ടുകളും ലഭിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ ആയിരുന്നു വോട്ട് എണ്ണല്‍. കോട്ടയം താലൂക്ക് വ്യവസായ ഓഫീസര്‍ ST ശരത് ലാല്‍ ആയിരുന്നു വരണാധികാരി.
0 Comments